---
title: "മധ്യവയസ്കൻ കിണറ്റിൽ മരിച്ച നിലയിൽ"
english_title: "Middle-aged man found dead in well"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309901/Middle-aged man found dead in well"
published_at: "2025-08-20T21:18:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5eeadc0c5e_1000299242.png"
keywords: []
---

# മധ്യവയസ്കൻ കിണറ്റിൽ മരിച്ച നിലയിൽ

> **Lead Summary:** കാലടി: കാലടി കുറ്റിലക്കരയിൽ മധ്യവയസ്കൻ കിണറ്റിൽ മരിച്ച നിലയിൽ. കുറ്റിലക്കര തൂമ്പാലൻ വീട്ടീൽ പരേതനായ ദേവസിയുടെ മകൻ ടി.ഡി. ജോസ് ആണ് മരിച്ചത്.

## Article Content

കാലടി: കാലടി കുറ്റിലക്കരയിൽ മധ്യവയസ്കൻ കിണറ്റിൽ മരിച്ച നിലയിൽ. കുറ്റിലക്കര തൂമ്പാലൻ വീട്ടീൽ പരേതനായ ദേവസിയുടെ മകൻ ടി.ഡി. ജോസ് ആണ് മരിച്ചത്.

ബുധനാഴ്‌ച രാവിലെ മുതൽ ജോസിനെ കാണാനില്ലായിരുന്നു. അന്വേഷണത്തിൽ വീടിന്റെ എതിർ വശത്തെ പറമ്പിലെ കിണറിന് സമീപം ജോസ് ഉപയോഗിക്കുന്ന മുണ്ട് കണ്ടെത്തി. കിണറ്റിൽ മൃതദേഹവും കണ്ടെത്തി.

തുടർന്ന് കാലടി പൊലീസും അങ്കമാലി അഗ്നി രക്ഷസേനയും ചേർന്ന് മൃതദേഹം കിണറ്റിൽ നിന്നു പുറത്തെത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു. സംസ്‌കാരം പിന്നീട്.

ഭാര്യ: ജാൻസി. മക്കൾ: ആൻ മരിയ, ആൽബിൻ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309901/Middle-aged man found dead in well)